ന്യൂദല്‍ഹി: വരള്‍ച്ചാബാധിത സംസ്ഥാനങ്ങളോട് ദുരിതാശ്വാസ സഹായത്തിനുള്ള നിവേദനം അടിയന്തിരമായി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്ക്കാര്ആവശ്യപ്പെട്ടു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ഝാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം അടിയന്തരമായി നിവേദനം നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
വരള്‍ച്ചാ ബാധിത ജില്ലകളുടെ എണ്ണം അടക്കമുള്ള വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഈ ജില്ലകളിലെ പ്രദേശങ്ങളില്‍ വരള്‍ച്ച പ്രഖ്യാപിച്ചിരുന്നോ എന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആരാഞ്ഞു.
ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നുള്ള സഹായത്തിനായി സാമ്പത്തിക നിവേദനം സമര്‍പ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു.
നിവേദനം സമര്‍പ്പിക്കുന്ന മുറയ്ക്ക് കേന്ദ്രസംഘം സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തും. കര്‍ണ്ണാടക, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ മന്ത്രാലയത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതുവരെ നിവേദനം നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: