കുളനടയില്‍ സി പി എം , കോണ്‍ഗ്രസ് അവിശുദ്ധ കുറുമുന്നണി

Thursday 19 November 2015 9:44 pm IST

പന്തളം: കുളനട പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എം കോണ്ഗ്രസ് രഹസ്യധാരണ ഉണ്ടാക്കി പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി ജെ പി യെ ഒഴിവാക്കി സി പി എം നെ അധികാരത്തില്‍ എത്തിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് കുളനട പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബി ജെ പി യുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അശോകന്‍ കുളനടയും,വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി ശോഭനാ അച്യുതനും മത്സരിച്ചു.രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥി സൂസന്‍ തോമസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്തി ആക്കിയപ്പോള്‍ കോണ്ഗ്രസ് മൌനം പാലിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് 7 വോട്ടും എല്‍ ഡി എഫ്‌നു 9 വോട്ടും നേടിയിരുന്നു.തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടി ആയ എല്‍സി ജോസഫിനെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ ആപ്പോഴും മൌനം പാലിച്ച കോണ്‍ഗ്രസ് എല്‍ ഡി എഫ് നു വോട്ടു നല്‍കി.നിലവില്‍ ബി ജെ പി7,എല്‍ ഡി എഫ്4,യു ഡി എഫ്4,സ്വതന്ത്ര1 എന്നിങ്ങനെ ആണ് കക്ഷിനില.നിലവില്‍ 4 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ സി പി എമ്മിനെ പിന്തുണച്ചത് അവരുടെ രാഷ്ട്രീയ പാപ്പരത്തത്തിനു തെളിവാണ്.സി പി എമ്മിലും കോണ്‍ഗ്രസ്സിലും ഉണ്ടായ ഈ അവിശുദ്ധ കൂട്ടുകെട്ടില്‍ ഈ പാര്‍ട്ടികളിലെ തന്നെ മിക്ക പ്രവര്‍ത്തകരും കടുത്ത അസംതൃപ്തിയില്‍ ആണെന്നാണ് അറിയുന്നത്.സി പി എം ഏരിയ കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് കുളനട ലോക്കല്‍ കമ്മറ്റി ഈ കുറുമുന്നണി ഉണ്ടാക്കിയത്.ഏരിയകമ്മറ്റി തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടി ഉണ്ടുമെന്ന് അറിയുന്നു.കുളനടയില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും കോണ്ഗ്രസ് തകരുന്നത് സി പി എമ്മിനെ സഹായിക്കുന്നതിനാല്‍ ആണെന്നും ഇതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ ഒരു പക്ഷം ആളുകള്‍ അസംതൃപ്തിയില്‍ ആണ്.പത്തനംതിട്ട എം എല്‍ എ യുടെ ഇടപെടല്‍ മൂലമാണ് കുളനടയില്‍ കോണ്‍ഗ്രസ് മൌനം പാലിച്ചതെന്നും അറിയുന്നു. കഴിഞ്ഞ 5 വര്‍ഷം പഞ്ചായത്തിന്റെ പൊതുവികസനം തടസ്സപ്പെടുത്തിയ സി പി എം കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ജനങ്ങളോട് മറുപടി പറയേണ്ടി വരും.ഇപ്പോള്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കുളനടയിലെ മിക്ക വാര്‍ഡുകളിലും ഈ രഹസ്യ ധാരണയിലാണ് സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത്.സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിച്ച സൂസന്‍ തോമസ് തിരഞ്ഞെടുപ്പ് പ്രചാരണീ സി പി എം നേരിട്ട് തന്നെ ആയിരുന്നു. സി പി എംകോണ്‍ഗ്രസ് അവിഹിത ബന്ധ കൂട്ടുകെട്ടിലൂടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി ജെ പി യെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത നെറികേടിനു ജനങ്ങള്‍ മറുപടി കൊടുത്തുകൊള്ളും എന്ന് ബി ജെ പി ദേശീയ സമിതി അംഗം വി എന്‍ ഉണ്ണി അഭിപ്രായപ്പെട്ടു.ഇത് സംസ്ഥാനത്തിനു തന്നെ അപമാനകരം ആണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ നിലപാടിലൂടെ ജനവിധി അട്ടിമറിച്ചതിന് കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിക്കണം എന്ന് ബി ജെ പി മണ്ഡലം പ്രസിഡന്റും, കുളനട പഞ്ചായത്ത് ബി ജെ പി പാര്‍ലമെന്റെറി പാര്‍ട്ടി നേതാവുമായ അശോകന്‍ കുളനട പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.