കൊച്ചി: ജില്ല പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ആശ സനിലും വൈസ്പ്രസിഡന്റായി അഡ്വ. അബ്ദുള്‍ മുത്തലിബും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും 16 വോട്ടു വീതം ലഭിച്ചു. എതിര്‍സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിലെ പി.എസ്. ഷൈല, അഡ്വ. കെ. സുഗതന് എന്നിവര്‍ക്ക് 11 വീതം വോട്ടും ലഭിച്ചു. വരണാധികാരിയായ ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം ജില്ല പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ആശ സനിലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് പ്രസിഡന്റിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: