അടിസ്ഥാന വികസനത്തിലെ പോരായ്മ പരിഹരിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി

Thursday 19 November 2015 10:37 pm IST

കൊച്ചി: അടിസ്ഥാന സൗകര്യവികസനത്തിലുണ്ടായ കുറവ് പരിഹരിച്ചു മുന്നിലെത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 400 ദിവസത്തിനകം 100 പാലമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കി അടുത്ത ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കളമശേരി നിയോജകമണ്ഡലം ആസ്ഥാനമന്ദിരം പൊതുമരാമത്ത് വകുപ്പ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറുകള്‍ക്ക് ധനവകുപ്പിന്റെ അനുമതി ലഭിച്ചതായും ഉടനെ സാങ്കേതികാനുമതി നല്‍കി പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. കളമശേരിയിലെ ആസ്ഥാനമന്ദിരത്തിന് 15.5 കോടി രൂപ ചെലവായെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ്മന്ത്രി കെ.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, ജില്ല പഞ്ചായത്ത് ഉപാധ്യക്ഷന്‍ അബ്ദുള്‍ മുത്തലിബ്, കളമശേരി നഗരസഭാധ്യക്ഷ ജസി പീറ്റര്‍, ഉപാധ്യക്ഷന്‍ ടി.എസ്. അബൂബക്കര്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കാടന്‍, നഗരസഭാംഗങ്ങളായ റുഖിയ, സബീന, വി.എസ്.അബൂബക്കര്‍, വീമോള്‍ വര്‍ഗീസ്, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മ സ്വാഗതവും എറണാകുളം കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ കെ.ടി. ബിന്ദു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.