കൊച്ചി: കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റീട്ടെയ്ല്‍ വിഭാഗമായ കൊച്ചിന് ഡ്യൂട്ടിഫ്രീ ഓണം സീസണില്‍ നടത്തിയ സ്വര്‍ണമഴ സമ്മാനപദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഈ സീസണില്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് ഷോപ്പിങ് നടത്തിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.
ഒന്നാം സമ്മാനം നേടിയ പെരുമ്പാവൂര്‍ വടക്കേക്കര ഹൗസില്‍ അനീഷ് കുമാര്‍ എം. 125 ഗ്രാം സ്വര്‍ണത്തിന് അര്‍ഹനായി. രണ്ടാം സമ്മാനമായി മൂന്നുപേര്‍ക്ക് 33 ഗ്രാം വീതം സ്വര്‍ണം ലഭിക്കും. പെരിന്തല്‍മണ്ണ സ്വദേശി കെ.സി.ജോര്‍ജ്. പാലക്കാട് പുളിനെല്ലി സ്വദേശി രാധാകൃഷ്ണ. ആലപ്പുഴ മണലാടി സ്വദേശി അബ്രഹാം കെ.ഇ.എന്നിവരാണ് രണ്ടാം സമ്മാനം നേടിയത്. ക്രിസ്മസ്, ന്യൂ ഇയര്‍ സീസണില്‍ രണ്ട് ഹുണ്ടായ് ക്രീറ്റ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ അഭിലാഷ് കെ.ശ്രീനിവാസന്, അസി.കമ്മിഷണര്‍ രാജന് ടി.വി, ഇമിഗ്രേഷന്‍ ബ്യൂറോ അസി.ഡയറക്ടര്‍ എസ്.കെ.നായര്‍, ഡ്യൂട്ടിഫ്രീ സീനിയര്‍ മാനേജര്‍ ജേക്കബ് ടി.എബ്രഹാം, സ്പോണ്‍സര്‍മാരായ ഡിയാജിയോ റീട്ടെയ്ല്‍ മാനേജര്‍ അന്‍ഷുല്‍ ജെയ്ന്‍, ആല്‍ഫ ക്രിയോള്‍ ഓപറേഷന്‍സ് മാനേജര്‍ രവിചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: