കടുത്തുരുത്തി: വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രാഫിക്കില്‍ ഡ്യൂട്ടി നല്‍കിയതിന് എസ്ഐക്ക് സ്ഥലംമാറ്റം.
കടുത്തുരുത്തി എസ്ഐ കെ.എസ് ജയനെയാണ് ഈരാറ്റുപേട്ടയ്ക്ക് സ്ഥലം മാറ്റിയത്. കടുത്തുരുത്തി സ്റ്റേഷനിലെ വനിതാപോലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുവാന്‍ സ്വതവേ താല്‍പ്പര്യം കാണിക്കാറില്ല. ട്രാഫിക് ഡ്യൂട്ടി നല്കുമ്പോള് നിരന്തരം ഒഴിഞ്ഞുമാറുകയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയുമാണ് പതിവ്.
ഡ്യൂട്ടിസമയത്ത് തലചുറ്റിവീണ് രോഗം അഭിനയിക്കുകയും ചെയ്യാറുണ്ട്. വനിതാ പോലീസിന് ഡ്യൂട്ടി കൃത്യമായി നല്‍കുന്നില്ലെന്ന് ആരോപിച്ച് എസ്ഐക്ക് മേലുദ്യോഗസ്ഥന് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് വനിതാ പോലീസുകാര്‍ക്ക് ട്രാഫിക് ഡ്യൂട്ടിയിടുവാനുള്ള കര്‍ശന നടപടി സ്വീകരിച്ചപ്പോഴാണ് എസ്ഐക്കെതിരെ വനിതാ പോലീസുകാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയത്.
വനിതാ പോലീസുകാര്‍ അസോസിയേഷന് ഭാരവാഹികളായതിനാല്‍ എസ്ഐക്ക് സ്ഥാനചലനം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: