ജില്ലാ പഞ്ചായത്ത്: സിപിഎം നിലപാട് മുസ്ലീം ലീഗിനെ സഹായിക്കാന്‍: ബിജെപി

Thursday 19 November 2015 10:56 pm IST

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ബിജെപി തങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്താ ല്‍ രാജി വെക്കുമെന്ന സിപിഎ മ്മിന്റെ പ്രഖ്യാപനം മുസ്ലീംലീഗിനെ അധികാരത്തില്‍ കയറ്റാനാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീ കാന്ത് ആരോപിച്ചു. ബിജെപി പിന്തുണയ്ക്കുന്നെങ്കില്‍ അത് നിരുപാതീകമായുള്ള പിന്തുണയാണ്. മുസ്ലീം ലീഗ് എന്ന വര്‍ഗ്ഗീയ കക്ഷിയുടെ അപകടവും വിപത്തും ഒഴിവാക്കാന്‍ വേണ്ടിയാണ് സിപി എമ്മിന് വോട്ടു ചെയ്യാന്‍ ബി ജെപി തയ്യാറാകുന്നത്. ബിജെ പിയുടെ വോട്ട് കിട്ടിയാല്‍ രാജിവെക്കും എന്നത് സിപി എമ്മി ന്റെ നിലപാട് ജനാധിപത്യത്തോടുള്ള അപഹേളനവും വെല്ലുവിളിയുമാണെന്ന് കെ.ശ്രീകാന്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.