ചന്ദ്രബോസിന്റെ മരണകാരണം നെഞ്ചിനേറ്റ ക്ഷതം തന്നെയെന്ന് ഫോറന്‍സിക് സര്‍ജന്‍

Thursday 19 November 2015 10:57 pm IST

തൃശൂര്‍: ഹമ്മര്‍ ഇടിപ്പിച്ചതിനെതുടര്‍ന്ന് നെഞ്ചിനുണ്ടായ കനത്ത ക്ഷതമാണ് ചന്ദ്രബോസിന്റെ മരണത്തിനു പ്രധാന കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഇഗ്‌നേഷ്യസ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം ചന്ദ്രബോസിനെ ചികില്‍സിച്ച അമല ആശുപത്രിയിലെ സര്‍ജറി വിഭാഗം ഡോ. സുനന്ദകുമാരിയുടെ വിശദീകരണത്തിന് കൂടുതല്‍ സ്ഥിരീകരണം നല്‍കുന്നതാണ് ഫോറന്‍സിക് സര്‍ജന്റെ മൊഴി. ഇടിച്ചിട്ട ഹമ്മര്‍ വാഹനത്തില്‍ രക്തപ്പാടുകള്‍ കണ്ടിരുന്നതായും ഒരു ടയര്‍ പൊട്ടിയനിലയിലായിരുന്നു കണ്ടതെന്നും ഡോക്ടര്‍ പറഞ്ഞു. ഡോ. ഇഗ്‌നേഷ്യസിന്റെ വിസ്താരം വ്യാഴാഴ്ച പൂര്‍ത്തിയായി. ഇന്ന് ആറു സാക്ഷികളെ വിസ്തരിക്കും. ഇതില്‍ ചിലതെല്ലാം വിസ്താരംമൂമ്പുതന്നെ തുടങ്ങിവെച്ചവയുമാണ്. ഒന്നാം സാക്ഷി അനൂപിനെ ചികിത്സിച്ചജില്ലാ ആസ്പത്രിയിലെ ഡോ. അനിറ്റ, സംഭവസ്ഥലവും മറ്റും കാമറയില്‍പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരായ സാബു, വര്‍ഗ്ഗീസ,് പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സില്‍ ഒപ്പുവെച്ച ജോയിന്റ് ആര്‍.ടി.ഒ കെ.ടി.മോഹന്‍, പുഴക്കല്‍ വില്ലേജ് ഓഫീസര്‍ സബിത, കുറ്റൂര്‍ വില്ലേജ് ഓഫീസര്‍ ഗിവര്‍ എന്നിവരെയാണ് വെള്ളിയാഴ്ച വിസ്തരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.