കണ്ണൂര്‍: മില്‍മ കണ്ണൂര്‍ ഡയറിയില്‍ ഉല്‍പ്പന്നങ്ങളുടെ ആരോഗ്യ, പോഷക, ഔഷധമൂല്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഡയറി എക്സ്പോ സംഘടിപ്പിക്കുന്നു. 23 ന് രാവിലെ 9.30 ന് കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.ശശി ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും മില്‍മ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ബോധ്യപ്പെടുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം. പളളിക്കുന്നിലെ ഗവ.സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സൂപ്രണ്ട് ഗേറ്റ് ഇനീഷ്യേറ്റീവിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളത്. തുടര്‍ന്ന് മില്‍മ ചെയര്മാന്/എം ഡിയുമായി മാധ്യമ പ്രവര്‍ത്തകരുടെ മുഖാമുഖം നടക്കും.
കേന്ദ്ര ഗവണ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ 50 ലക്ഷത്തില്‍ പരം രൂപ ചെലവഴിച്ച് കണ്ണൂര്‍ ഡയറിയില്‍ സ്ഥാപിച്ച 6000 ലിറ്റര്‍ കപ്പാസിറ്റിയുളള ഐസ്ക്രീം ഡീപ് ഫ്രീസറിന്റെ ഉദ്ഘാടനം അന്നേ ദിവസം ഉച്ചക്ക് 2.30 ന് മില്‍മ ചെയര്മാന് പി.ടി.ഗോപാലക്കുറുപ്പ് നിര്‍വ്വഹിക്കുന്നതാണ്. 1979 ല്‍ ആയിരത്തില്‍താഴെ ലിറ്റര്‍ പ്രതിദിന സംഭരണവും നാലായിരത്തില്‍ താഴെ ലിറ്റര്‍ വില്‍പ്പനയുമായാണ് മില്‍മ കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നത് 75,000 ലിറ്റര്‍ സംഭരണവും ഒരു ലക്ഷം ലിറ്റര്‍ പാല്വില്പ്പനയുമായാണ് മുന്നേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: