കെഎസ്ആര്‍ടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു; വന്‍ ദുരന്തം ഒഴിവായി

Thursday 19 November 2015 10:59 pm IST

എരുമേലി: കെഎസ്ആര്‍ടിസി ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് വന്‍ ദുരന്തം ഒഴിവായി. എരുമേലി - മുണ്ടക്കയം റോഡില്‍ കണ്ണിമല മഠംപടിക്ക് സമീപം ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നും പത്തനംതിട്ടയിലേക്ക് പോകുന്നതിനിടെ കണ്ണിമലയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. എതിരെ വന്ന ടിപ്പര്‍ ലോറിയ്ക്ക് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡരികിലുളള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ബന്ധം വേര്‍പെട്ടതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായതെന്നും നാട്ടുകാര്‍ പറഞ്ഞു. ബസ്സിനു മുകളില്‍ വീണ വൈദ്യുതി ലൈനും പോസ്റ്റും കയറുകെട്ടി വലിച്ചുമാറ്റിയാണ് ബസ് എടുത്തത്. പോലീസും, വൈദ്യുതി വകുപ്പ് ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.