എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലെത്തിയ വിശുദ്ധിസേനാംഗം ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
തമിഴ്നാട് ചിന്നസേലം കല്ലേക്കുറിമ്പി സ്വദേശി സുബ്ബറാവു (90) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് 125 പേരടങ്ങുന്ന സംഘം എരുമേലിയിലെത്തിയത്. വൈകുന്നേരത്തോടെ ടൗണില്‍ ശുചീകരണം നടത്തിക്കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ എരുമേലി സിഎച്ച്സിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: