ഇടുക്കി: പെമ്പിളൈ ഒരുമൈയുടെ പിന്തുണയോടെ മൂന്നാറില്‍ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും എല്‍ഡിഎഫിന് ഭരണം പിടിക്കാനായില്ല.
കഴിഞ്ഞ തവണയും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിനായിരുന്നു. മൂന്നാറിലെ ഏഴാം വാര്‍ഡില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസിന്റെ ആര്. കറുപ്പസാമിയാണ് പ്രസിഡന്റ്. കോണ്‍ഗ്രസിന്റെ ഷൈലജാ ബീവി വൈസ് പ്രസിഡന്റായി.
ആകെയുള്ള 21 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒന്‍പതും അംഗങ്ങളാണുള്ളത്.
രണ്ട് സ്ഥലങ്ങളില്‍ പെമ്പിളൈ ഒരുമൈ വിജയിച്ചതോടെ വ്യക്തമായ മേല്‍ക്കോയ്മ ആര്‍ക്കും നേടാന്‍ സാധിച്ചില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണയില്ലെന്ന് പ്രഖ്യാപിച്ച പെമ്പിളൈ ഒരുമൈ നിലപാട് മാറ്റിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. മൂന്നാര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടാനും ശ്രമം നടന്നു. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: