തൃശൂര്‍: സി.പി.ഐ.യിലെ ഷീല വിജയകുമാര്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന് മുമ്പാകെ പുതിയ പ്രസിഡണ്ട് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
എതിര് സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ഇ.എ. ഓമനയ്ക്കെതിരെ 9 നെതിരെ 20 വോട്ടുകള്‍ നേടിയാണ് ഷീല വിജയിച്ചത്. വാഴാനി ഡിവിഷനില്‍നിന്നുള്ള മേരി തോമസ് ഷീല വിജയകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചു.
ചൂണ്ടല്‍ ഡിവിഷന് പ്രതിനിധി പത്മിനി പിന്താങ്ങി. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വളളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നുളള സിപിഎം അഗം കെ.പി. രാധാകൃഷ്ണന് വിജയിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് വൈസ് പ്രസിഡണ്ടും ചുമതലയേറ്റു. കയ്പമംഗലം പ്രതിനിധി ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ രാധാകൃഷ്ണന്റെ പേര് നിര്‍ദേശിച്ചു. ചേര്‍പ്പ് പ്രതിനിധി പി.കെ. ലോഹിതാക്ഷന് പിന്താങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: