കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലെത്തി.
ഡിസംബര്‍ ഒന്നിന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന പൊവളിഗ പഞ്ചായത്ത് ഭരണം കൂടി ലഭിക്കുന്നതോടെ ഇത് അഞ്ചായി മാറും. സിപിഎം കോട്ടയെന്നറിയപ്പെടുന്ന കുറ്റിക്കോലില്‍ ബിജെപി വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തി.
കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അപ്രതീക്ഷിതമായി വോട്ട് ചെയ്തതോടെയാണ് ബിജെപിക്ക് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്. ഇത്തവണ മൂന്ന് അംഗങ്ങളാണ് ബിജെപിക്കുള്ളത്.
മധൂര്‍, കാറഡുക്ക, ബെള്ളൂര്‍, എന്നീ പഞ്ചായത്തുകളില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വോട്ടെടുപ്പിലൂടെ നേടിയപ്പോള്‍ എന്മകജെ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിച്ചു.
പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരായി മധൂര്‍ പഞ്ചായത്തില്‍ മാലതി സുരേഷ്, ദിവാകര, കാറഡുക്കയില്‍ പി.സ്വപ്ന, എം.ഗോപാലകൃഷ്ണ, ബെള്ളൂരില്‍ എം.ലത, പുരുഷോത്തമന്, എന്മകജെ – രൂപറാണി ആര് ഭട്ട്, പുട്ടാപ്പ, കുറ്റിക്കോലില്‍ വൈസ് പ്രസിഡണ്ടായി ദാമോദരന്‍ എന്നിവര്‍ അധികാരമേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: