ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍. ബിജെപിയിലെ ജലജ ടീച്ചര്‍ പ്രസിഡന്റായും മോഹനന് വലിയ വീട്ടില്‍ വൈസ് പ്രസിഡന്റായും അധികാരമേറ്റു.
13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി ആറ്, യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് രണ്ട് എന്നതാണ് കക്ഷിനില. രണ്ടംഗങ്ങളുള്ള എല്‍ഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ നിന്നും വിട്ടുനിന്നതോടെ ആറ് വോട്ട് ലഭിച്ച ബിജെപി ഇവിടെ അധികാരത്തില്‍ എത്തുകയായിരുന്നു.
ഇത് രണ്ടാംതവണയാണ് ബിജെപി ഇവിടെ അധികാരത്തില്‍ എത്തുന്നത്. നേരത്തെ 2001 മുതല്‍ 2005 വരെയാണ് ബിജെപി സഖ്യം പഞ്ചായത്ത് ഭരിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ജലജടീച്ചറുടെ പേര് മോഹനന് വലിയവീട്ടില്‍ നിര്‍ദ്ദേശിക്കുകയും എസ്. രഞ്ജിത്ത് പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹനന് വലിയവീട്ടിലിന്റെ പേര് മനു തെക്കേടത്ത് നിര്‍ദ്ദേശിക്കുകയും റ്റി.ഗോപി പിന്താങ്ങി. യുഡിഎഫില്‍ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രൊഫ.ഏലിക്കുട്ടിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹരികുമാര്‍ മൂരിത്തിട്ടയുമാണ് മത്സരിച്ചത്. ഇരുവര്‍ക്കും അഞ്ച് വോട്ട് വീതം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: