ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മൂന്ന് അഴിമതി വിരുദ്ധ ബില്ലുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഴിമതി പുറത്തുകൊണ്ടുവരുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമം, അഴിമതി നിരോധന നിയമ ഭേദഗതി ബില്‍, ലോക്പാല്‍ എന്നിവ വരുന്ന സമ്മേളനകാലത്ത് പാസാക്കാനാണ് ശ്രമം. നവംബര്‍ 26ന് സമ്മേളനം ആരംഭിക്കും.
ലോക്പാല്‍ ബില്‍ സെലക്ട് കമ്മറ്റിയുടെ പരിഗണനയിലാണ്. അഴിമതി നിരോധന നിയമ ഭേദഗതി ബില്‍ കഴിഞ്ഞ സമ്മേളനത്തില്‍ ഏഴു ദിവസം രാജ്യസഭയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പരിഗണിക്കാനായില്ല. എന്നാല്‍ അഴിമതി നിരോധന ബില്ലുകളെല്ലാം ഈ സമ്മേളന കാലത്തു തന്നെ പാസാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കുകൂടി സംരക്ഷണം ഉറപ്പാക്കുന്ന വിധത്തിലുള്ള ചില ഭേദഗതികള്‍ അഴിമതി നിരോധന നിയമത്തില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: