കെയ്റോ: പാരിസ് ആക്രമണത്തിനുപിന്നാലെ അടുത്തലക്ഷ്യം വൈറ്റ് ഹൗസാണെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒളോന്ദിനെയും വധിക്കുമെന്നും ഭീഷണിയിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഭീഷണി.
സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം ഫ്രാന്‍സിന്റെ ഗതി തന്നെയായിരിക്കുമെന്നും ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സന്ദേശങ്ങള്‍ പതിവായി പോസ്റ്റ് ചെയ്യാറുള്ള വെബ്സൈറ്റിലാണ് അമേരിക്കക്ക് മുന്നറിയിപ്പ് നല്കുന്ന വിഡിയോ സന്ദേശമുള്ളത്. പാരീസില്‍ നടന്ന ആക്രമണങ്ങളെ വീഡിയോയില്‍ അഭിനന്ദിക്കുന്നുണ്ട്.
ഭീഷണിയെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭീഷണിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ടുമെന്റ് വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: