അഴിയൂര്‍: ഐ വിഭാഗം വിട്ടുനിന്നു

Friday 20 November 2015 11:38 am IST

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. ഗ്രാമപഞ്ചായത്ത് അംഗം കോണ്‍ഗ്രസ്(ഐ) വിഭാഗത്തിലെ മഹിജതോട്ടത്തില്‍ വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പില് നിന്നും വിട്ടുനിന്നു. കാലത്ത് മുസ്ലിംലീഗിലെ ഇ.ടി. അയൂബിന് അനുകൂലമായി പഞ്ചായത്ത് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിജ വോട്ട് രേഖപ്പെടുത്തിയിരുന്നു. വൈസ്പ്രസിഡന്റ് സ്ഥാനം ജനതാദള്‍(യു)വിന് നല്‍കാന്‍ യുഡിഎഫ് ജില്ലാ ഏകോപനസമിതി തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഇത് അംഗീകരിക്കില്ല എന്ന നിലപാടാണ് ഐവിഭാഗത്തിന്.ഇതിനെതുടര്‍ന്നാണ് മഹിജ വിട്ടുനിന്നത്. എന്നാല്‍ എ വിഭാഗത്തില്‍പെട്ട സുധ മാളിയേക്കല്‍ യുഡിഎഫ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജനതാദള്‍(യു)വിലെ റീന രയരോത്തിന് വോട്ടുചെയ്തു. ഇതോടെ മുന്നണിയില്‍ കഴിഞ്ഞ കുറേ കാലങ്ങളായി നിലനില്‍ക്കുന്ന എ-ഐ പോര് രൂക്ഷമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിജയാഹ്ലാദ പ്രകടനത്തിലും ഐ വിഭാഗം പൂര്‍ണ്ണമായി വിട്ടുനിന്നു. അതിനിടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്തിക്ക് വോട്ട് ചെയ്യണമെന്ന് ജില്ലാകോണ്‍ഗ്രസ്, കമ്മിറ്റി നല്‍ കിയ കത്ത് സ്വീകരിക്കാന്‍ മഹിജ തോട്ടത്തില്‍ തയ്യാറായില്ല. അതേസമയം വൈസ ്പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.