ഡൗണ്‍ടൗണ്‍ ലൈംഗികചൂഷണം: അന്വേഷണം ഊര്‍ജ്ജിതമാക്കണം: യുവമോര്‍ച്ച

Friday 20 November 2015 11:40 am IST

കോഴിക്കോട്: തെരുവ് ചുംബനത്തിന് നേതൃത്വം കൊടുത്തവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ കോഫിഷോപ്പില്‍ നടന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി. ഹോട്ടല്‍ ഉടമകളും അവര്‍ക്ക് പിന്തുണ നല്‍കിയ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. യുവമോര്‍ച്ച കോഴിക്കോട് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കാവ് സിഐ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ബിജെപി സംസ്ഥാനസമിതി അംഗം ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിവേദ് അധ്യക്ഷതവഹിച്ചു. പ്രബീഷ്മാറാട്, പ്രശോഭ് കോട്ടൂളി, കെ.ഷൈജു,അമര്‍നാഥ്, ബബീഷ് എന്നിവര്‍ സംസാരിച്ചു. ടി.റിജില്‍ സ്വാഗതവും കെ.രാകേഷ് നന്ദി യും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.