തിരുവനന്തപുരം: രാഹുല്‍ പശുപാലനും രശ്മി നായരും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ മുഖ്യഇടനിലക്കാരി രശ്മി നായരാണെന്ന് പോലീസിന് വിവരം ലഭിച്ചു. രശ്മിയും രാഹുലും ചേര്‍ന്ന് നിരവധി പേരെ ബ്ലാക്ക്മെയ്ല്‍ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.
രശ്മിയുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ചുംബനസമരത്തിലെ നായിക, മോഡല്‍ തുടങ്ങിയവയിലെ പ്രശസ്തി കൊണ്ട് ഇടപാടുകാര്‍ രശ്മിയെ സമീപിക്കുമ്പോള്‍ മറ്റ് പെണ്‍കുട്ടികളുടെ വിവരം നല്‍കുകയും ഇവരെയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്.
വെബ്ക്യാം ചാറ്റിങിലൂടെയാണ് ഇവര്‍ പലരെയും ബ്ലാക്ക്മെയ്ല്‍ ചെയ്തിരുന്നത്. അതേസമയം ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്ന് പിടിച്ചെടുത്ത ലാപ്റ്റോപ്പ് കേസന്വേഷണത്തിന് നിര്‍ണായകമാകുമെന്നും പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
രശ്മിയുടെ മൊബൈല്‍ ഫോണില്‍ നിന്നും പലര്‍ക്കും വാട്സ് ആപ്പ് വഴി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോയിട്ടുണ്ടെന്നും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: