കുണ്ടറ: സങ്കീര്‍ണമായ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു കുണ്ടറയില്‍ നടന്നത്. ആകെ 14 സീറ്റില്‍ അഞ്ച് സീറ്റില്‍ യുഡിഎഫും ആറുസീറ്റില്‍ എല്‍ഡിഎഫും രണ്ട് സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ സ്വതന്ത്രന് യുഡിഎഫിന് പിന്തുണ നല്‍കിയതോടെ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ആറുവോട്ടുകള്‍ വീതം സമനിലയില്‍ വരുകയായിരുന്നു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ യുഡിഎഫിലെ ബാബുരാജന് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകപ്പെടുയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നറുക്കെടുപ്പിലും യുഡിഎഫിലെ റോസ് ജോര്‍ജ്ജ് തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: