കൊട്ടാരക്കര: സിപിഎമ്മിനുള്ളിലെ ഭിന്നത മൂലം ചില സിപിഎം അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ പവിത്രേശ്വരം പഞ്ചായത്തിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പുകള്‍ നടന്നില്ല. കോറം തികയാത്തതിനെ തുടര്‍ന്ന് വരണാധികാരി തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി. വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് സിപിഎമ്മില്‍ ഭിന്നത ഉടലെടുത്തത്. സിപിഎമ്മിലെ രാധാകൃഷ്ണനെ വൈസ് പ്രസിഡന്റാക്കണം എന്നതായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ നാല് സിപിഎം അംഗങ്ങള്‍ ഇതിനെ എതിര്‍ത്ത് കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടുനിന്നു. ഇതേ തുടര്‍ന്ന് മറ്റ് എല്‍ഡിഎഫ് അംഗങ്ങളും യോഗത്തില്‍ എത്തിയില്ല. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: