ആറ്റിങ്ങലില്‍ ബസ് പാലത്തില്‍നിന്ന് മറിഞ്ഞു; നിരവധിപ്പേര്‍ക്ക് പരിക്ക്

Friday 20 November 2015 6:57 pm IST

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് ബസ് ആറ്റിലേക്ക് തലകീഴായി മറിഞ്ഞു.. വൈകിട്ട് അഞ്ചരയോടെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ പത്തോളം പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എതിരെ വന്ന ഇരുചക്രവാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം. അതേസമയം, മല്‍സരയോട്ടത്തിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.