ന്യൂദല്‍ഹി: അധോലോക രാജാവ് ഛോട്ടാ രാജനെതിരെ മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്ത 71 കേസുകളും സിബിഐ ഏറ്റെടുത്തു. ഈ കേസുകള്‍ സിബിഐ വീണ്ടും രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ സമര്‍പ്പിക്കും. വ്യാജ പാസ്പോര്‍ട്ട് കേസില്‍ പോലീസ് കസ്റ്റഡിയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ രാജനെ കനത്ത സുരക്ഷയില്‍ തീഹാര്‍ ജയിലിലേക്ക് അയച്ചു. ഛോട്ടാ രാജനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ പിന്നീട് കോടതിയില്‍ അപേക്ഷ നല്‍കും. കൊലപാതകം, ടാഡ ഉള്‍പ്പടെയുള്ള കേസുകളാണ് മഹാരാഷ്ട്ര പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: