ന്യൂദല്‍ഹി: ചൈനയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് പൊതു സുരക്ഷാ മന്ത്രി ഗുവോ ഷെങ്കുണ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര നിയമകാര്യ സെക്രട്ടറി മെങ് ജിയാന്‍ ഷു എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഭാരതവും ചൈനയുമായുള്ള ഉഭയകക്ഷിബന്ധം മേഖലയ്ക്കാകെയും ലോകത്തിനും ഗുണകരമാണെന്നും കൂടിക്കാഴ്ചയില്‍ ഇരുവിഭാഗങ്ങളും വിലയിരുത്തി. ഭാരതം സന്ദര്‍ശിക്കാനുള്ള രാജ്നാഥ് സിങ്ങിന്റെ ക്ഷണം ചൈനീസ് പൊതു സുരക്ഷാ മന്ത്രി ഗുവോ ഷെങ്കുണ് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: