ചേര്‍ത്തല: സമീക്ഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ 29ന് തിരുനല്ലൂര്‍ ഗോവിന്ദപുരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഏകദിന അയ്യപ്പ സമീക്ഷ സംഘടിപ്പിക്കും. രാവിലെ 9.30ന് എസ്. കൃഷ്ണയ്യര്‍ കൈതാരം ഭദ്രദീപം പ്രകാശനം ചെയ്യും. ദേവസ്വം പ്രസിഡന്റ് എസ്. അരുണ്‍ അദ്ധ്യക്ഷത വഹിക്കും.
സമിതി ചെയര്മാന് പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് സമീക്ഷാ വിവരണം നല്‍കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ഡോ. മധു എന്‍. പോറ്റി അനുഗ്രഹപ്രഭാഷണം നടത്തും.
എന്‍എസ്എസ് താലൂക്ക് യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര്‍ ഗ്രന്ഥവിതരണവും, ചളിക്കവട്ടം മനോഹരന് ശാന്തി സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: