പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മിന്റെ ആഭിമുഖ്യത്തില്‍ പമ്പയില്‍ തുടങ്ങുന്ന എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് പമ്പ ജലഅതോറിറ്റി ഹാളില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ആധുനിക വാര്‍ത്താ വിനിമയ സംവിധാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന സെന്ററില്‍ വിവിധ വകുപ്പുകളുടെ സേവനം 24 മണിക്കൂറും ലഭിക്കും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയാകും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ബോര്‍ഡംഗങ്ങളായ പി.കെ കുമാരന്, അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദ്, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പോലീസ് മേധാവി ടി.നാരായണന്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, പമ്പ സ്പെഷ്യല്‍ ഓഫീസര്‍ തോമസ്, ഫയര്‍ ഫോഴ്സ് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ റജി വി.കുര്യാക്കോസ്, ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക്, ആര്.ടി.ഒ ആര്.രാമചന്ദ്രന്‍നായര്‍, വാര്‍ഡംഗം രാജന് വെട്ടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: