സമത്വ മുന്നേറ്റ യാത്ര സമഗ്രമാറ്റമുണ്ടാക്കും: അക്കീരമണ്‍

Friday 20 November 2015 9:05 pm IST

ചെങ്ങന്നൂര്‍: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര കേരളത്തിലെ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് അധികാര രാഷ്ട്രീയത്തിലേക്ക് എത്തുന്നതിനും ഈ പുതിയ രാഷ്ട്രീയ നീക്കത്തിന് കഴിയുമെന്നും യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു. ചെങ്ങന്നൂരില്‍ കൂടിയ സമുദായ സംഘടനാ ഭാരവാഹികളുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ പരിപാടിയുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. യോഗക്ഷേമ സഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ദാമോദരന്‍, അഡ്വ.കെ.സന്തോഷ് കുമാര്‍, അനു.സി.സേനന്‍, ഡോ.എ.വി. ആനന്ദരാജ്, മധു പരുമല, അനില്‍.എസ്.ഉഴത്തില്‍, അനില്‍.പി.ശ്രീരംഗം, വി.കെ. പത്മകുമാര്‍, രാജന്‍.പി.ബി, ഇ.നാരായണന്‍ പോറ്റി, കെ.ജി. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി രാധാകൃഷ്ണന്‍ നമ്പൂതിരി ചക്കുളത്ത് കാവ്(മുഖ്യ രക്ഷാധികാരി), എ.കെ. ദാമോധരന്‍( രക്ഷാധികാരി), ഹരികുമാര്‍ നമ്പൂതിരി(ചെയര്‍മാന്‍), അനു.സി.സേനന്‍(ജന.കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.