ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി. സിപിഎം മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയകുമാരിയ്ക്ക് സിപിഎം ജില്ലാ കമ്മറ്റിയുടെ വിപ്പ് ലംഘിച്ച് വോട്ടു രേഖപ്പെടുത്തുന്നതിന് അട്ടിമറിയ്ക്ക് നേതൃത്വം നല്കിയ സിപിഎം മാന്നാര്‍ ഏരിയാ കമ്മറ്റിയംഗം കെ.സദാശിവന്പിള്ളയെയും അട്ടിമറിയിലൂടെ പാര്‍ട്ടി തീരുമാനം ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റായ ഇ.എന്‍.നാരായണനെയും അട്ടിമറിയ്ക്ക് കൂട്ടുനിന്ന പഞ്ചായത്തംഗമായ ഡി.ഗോപാലകൃഷ്ണനെയും പ്രഥമ ദൃഷ്ടിയാല്‍ കുറ്റക്കാരനെന്ന് കണ്ടതിനാല്‍ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനുള്ള മാന്നാര്‍ ഏരിയാ കമ്മറ്റി തീരുമാനത്തിന് അംഗീകാരം നല്‍കിയതായി സിപിഎം ജില്ലാ കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: