തൃശൂര്‍: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ തൃശൂരില്‍ ആരംഭിച്ചു. 51 ഇനങ്ങളിലെ മത്സരഫലം പുറത്തുവന്നപ്പോള്‍ 595 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ സഹോദയ മുന്നില്‍ നില്ക്കുന്നു. 472 പോയിന്റുകള്‍ നേടിയ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. മലബാര്‍ സഹോദയ മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
പ്രധാന വേദിയായ ദേവമാത സ്കൂളിലെ വിവിധ സ്റ്റേജുകളില്‍ മത്സരങ്ങള്‍ തുടങ്ങിയതോടെ കലോത്സവം അതിന്റെ ആവേശത്തിമര്പ്പിലേക്ക് കടന്നു. ഏറ്റവും മികച്ച പ്രകടനങ്ങളുമായി ഓരോ ഇനത്തിലും വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിയതോടെ മത്സരം കൊഴുത്തു.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് നാടകങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. എന്തും ഇന്സ്റ്റാള്മെന്റില് വാങ്ങാന്‍ സാധിക്കുന്ന പുതിയ കാലത്തെ പശ്ചാത്തലമാക്കി കുട്ടിയെ വരെ ഇന്സ്റ്റാള്മെന്റില് പര്‍ച്ചേയ്സ് ചെയ്യുന്നതും കറുത്ത കുട്ടിയേക്കാള്‍ വെളുത്ത കുട്ടിക്ക് വില കൂടുതലാണെന്ന് പറയുന്നതും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായി. മികച്ച അഭിനയങ്ങളിലൂടെ വിദ്യാര്‍ഥികള്‍ ആസ്വാദകരുടെ മനം കവര്‍ന്നു. വില്യം ഷെയ്ക്സ്പിയറുടെ വിശ്വവിഖ്യാതമായ മാക്ബത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ട് അവതരിപ്പിച്ച നാടകവും മികച്ചതായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: