ബാലഗോകുലം ജ്ഞാനയജ്ഞം : സര്‍സംഘചാലകിനെ സമ്പര്‍ക്കം ചെയ്തു

Saturday 21 November 2015 6:10 am IST


ബാലഗോകുലം ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി കുട്ടികള്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സമ്പര്‍ക്കം ചെയ്യുന്നു

കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗീതാജയന്തി ദിനമായ നാളെ നടക്കുന്ന ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ ബാലഗോകുലാംഗങ്ങള്‍ സമ്പര്‍ക്കം ചെയ്തു.

ഹിന്ദിയില്‍ തയ്യാറാക്കിയ ലഘുലേഖയും ഭഗവദ്ഗീത ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും കുട്ടികള്‍ സര്‍സംഘചാലകിന് നല്‍കി. തുടര്‍ന്ന് ഗോകുല പ്രാര്‍ത്ഥനയും ഗീതാ ശ്ലോകങ്ങളും ചൊല്ലി. അദ്ദേഹം കുട്ടികളോട് പേര് മലയാളത്തില്‍ ചോദിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.

ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ജ്ഞാനയജ്ഞത്തിലൂടെ ഗോകുലം മുന്നോട്ടുവയ്ക്കുന്ന സന്ദേശത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത് മാസ്റ്ററുടെ നേതൃത്വത്തില്‍ നാറാത്ത് ശ്രീവിനായക ബാലഗോകുലത്തിലെ കുട്ടികളും പ്രവര്‍ത്തക സമിതിയിലെ എം.രാജീവന്‍, ആര്‍ രാഹുല്‍, പി.സി.മിഥുന്‍ എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.