കൊച്ചി: ചുംബനസമരത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട രാഹുല്‍ പശുപാലനും ഭാര്യ രശ്മിനായരും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ തടിയൂരാന്‍ ചുംബനസമരത്തിന്റെ കൂട്ടാളികളുടെ ശ്രമം. രാഹുല്‍ പശുപാലനെ ചുംബനസമരത്തില്‍ പങ്കെടുത്തവരില്‍ ഒരാളായി മാത്രമാണ് കാണുന്നതെന്നും ചുംബനസമരത്തിന്റെ രാഷ്ട്രീയത്തിന് വിരുദ്ധ നിലപാടാണ് രാഹുല്‍ സ്വീകരിച്ചതെന്നുമാണ് കിസ് ഓഫ് ലവ് കൂട്ടായ്മക്കാര്‍ ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
രാഹുല്‍ പശുപാലനും രശ്മിനായരും ചുംബനസമരം മറയാക്കി പെണ്‍വാണിഭം നടത്തിയെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്ക് ആധാരമായ തെളിവുകള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചുംബനസമരം മറയാക്കി പെണ്‍വാണിഭം നടത്തിയ രാഹുല്‍ ശിശുപാലനെ തള്ളിപ്പറയാന്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഹരീഷ് വാസുദേവ്, ഷാഹിന, ജോളി ചിറയത്ത്, സുജഭാരതി, ലാസര്‍ ഷൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: