കോട്ടയം: സായുധസേനാ പതാക ദിന ഫണ്ട് കമ്മിറ്റിയുടെയും ജില്ലാ സൈനീക ബോര്‍ഡിന്റെയും സംയുക്ത യോഗം ചേര്‍ന്നു. സായുധ സേന പതാക നിധിയിലേക്ക് ജില്ലയില്‍ ഈ വര്‍ഷം 18 ലക്ഷം രൂപ സമാഹരിക്കാനാണ് പദ്ധതി. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസി കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, ജില്ലാ സൈനീക ബോര്‍ഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, സൈനീക ക്ഷേമ ഓഫീസര്‍ മേജര്‍ ഷീബാ രവി, ജില്ലാ സൈനീക ബോര്‍ഡംഗങ്ങള്‍, വിവിധ വകുപ്പു തല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. സൈനീക ക്ഷേമ നിധിയില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ടനുഭിവിക്കുന്ന 32 വിമുക്ത ഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും സാമ്പത്തിക സഹായം നല്‍കും. 15 വിമുക്തഭടന്മാര്ക്കും/വിധവള്‍ക്കും അടിയന്തിര സാമ്പത്തിക സഹായവും അനുവദിച്ചു. വിമുക്ത ഭടന്മാരുടെ വിധവകള്‍ക്ക് സ്വയം തൊഴിലിനായി തയ്യല്‍ മെഷീനുകള്‍ അനുവദിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: