കൊച്ചി: സര്‍സംഘചാലകുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ‘ദ ഹിന്ദു’ പത്രത്തിനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. ”സംസ്ഥാന ബിജെപി നേതൃത്വത്തെ ആര്‍എസ്എസ് മാറ്റാനൊരുങ്ങുന്നു” എന്ന തലക്കെട്ടില്‍ നവം. 19ന് പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതവും പ്രതിഷേധാര്‍ഹവുമാണെന്ന് വ്യക്തമാക്കി പ്രാന്തസഹസംഘചാലക് കെ.കെ. ബലറാം പത്രത്തിന് നോട്ടീസയച്ചു.
കണ്ണൂരിലെ ചിറയ്ക്കലില്‍ നടന്ന സംഘശിബിരത്തില്‍ പങ്കെടുക്കാനാണ് 17 ന് വൈകിട്ട് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തിയത്. 18 ന് വൈകിട്ട് അദ്ദേഹം ശിബിരത്തിലെ ഒരു പരിപാടിയില്‍ മാത്രമാണ് പങ്കെടുത്തത്. ഇതിനിടെ സര്സംഘചാലകുമൊത്ത് ഇരിക്കുകയോ വാര്‍ത്തയില്‍ പറയുന്നപോലെ രാഷ്ട്രീയകാര്യങ്ങള്‍ ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ബിജെപി നേതൃമാറ്റം സംബന്ധിച്ച് ഒരൊറ്റ ആര്‍എസ്എസ് നേതാവും അദ്ദേഹവുമായി സംസാരിച്ചിട്ടില്ല, നോട്ടീസില്‍ വ്യക്തമാക്കുന്നു.
‘ഹിന്ദു’വില്‍ വന്ന ഈ വാര്‍ത്ത ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരിലും ജനങ്ങളിലും തെറ്റിദ്ധാരണയുണ്ടാക്കി. വിഷയം പ്രസ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്ന് ബലറാം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: