സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുടി ദാനം നല്‍കി

Friday 20 November 2015 11:06 pm IST

തൃക്കൊടിത്താനം: കുന്നുംപുറം ഗവ.എച്ച്.എസ് സ്‌കൂള്‍ സൗഹൃദ ക്ലബ്ബിന്റെയും ചെത്തിപ്പുഴ സര്‍ഗക്ഷേത്ര വനിതാഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ മുടി ദാനം നല്‍കി. സ്‌കൂള്‍ അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള 176-ാമത് വിക്ഷ് ദാനത്തിന് സര്‍ഗക്ഷേത്ര സാക്ഷ്യം വഹിച്ചു. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ.അലക്‌സ് പ്രായിക്കളം സി.എം.ഐ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റ്റി.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. മുടി ദാനം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പിടിഎ പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ അനുമോദനങ്ങള്‍ നേര്‍ന്നു. സിസ്സര്‍ ക്ലാരമ്മ കുര്യാക്കോസ്, ഡോ. റോയി മാത്യു, ജോളി കുഞ്ഞുമോന്‍, ബീന ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.