കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കുംകടവ് യൂണിറ്റിലെ മുഴുവന്‍ കച്ചവടക്കാരും കേന്ദ്രസര്‍ക്കാറിന്റെ സുരക്ഷാബീമായോജന പദ്ധതിപ്രകാരം രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയില്‍ അംഗങ്ങളായി. അംഗങ്ങളായ കച്ചവടക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ സമ്മേളനം കൗണ്‍സിലര്‍ സി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു.
ഇസ്ലായി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.ടി. ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു. കെഡിസി ബാങ്ക് പന്നിയങ്കര ബ്രാഞ്ച് മാനേജര്‍ എം.ജ്യോതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യൂണിറ്റ് ജനറല്‍സെക്രട്ടറി കെ.അബ്ദുല്‍അസീസ്, കെ.പി. ശിവദാസന്‍, മുഹമ്മദ് ഹനീഫ്, ടി.പി. ഇമ്പിച്ചിക്കോയ, കെ.വി. നിയാസ് എന്നിവര്‍ സംസാരിച്ചു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മാനേജര്‍ എം.ജ്യോതിക്ക് ഉപഹാരം നല്കി. യൂണിറ്റൈ്വസ്പ്രസിഡന്റ് എം. ജഹാസ് നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: