ബസ് തൊഴിലാളി ഫെയര്‍വേജസ്: ചര്‍ച്ച പരാജയം

Saturday 21 November 2015 10:05 am IST

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് ഫെയര്‍വേജസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ബോണി വര്‍ഗീസ് വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടു. ബസുടമാസംഘത്തിന്റെ പിടിവാശിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയതെന്ന് സംയുക്ത സമരസമിതി കുറ്റപ്പെടുത്തി. 2015 ജനുവരി 1 മുതല്‍ പുതുക്കിയ ഫെയര്‍ വേജസ് തൊഴിലാളികള്‍ക്ക് നല്‍കേണ്ടതാണെന്നും കണ്ണൂര്‍ ജില്ലയിലും മറ്റും പുതുക്കിയ ഫെയര്‍വേജസ് നടപ്പിലാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ചര്‍ച്ചയില്‍ ബസുടമകളെ പ്രതിനിധീകരിച്ച് എം.കെ. സുരേഷ്ബാബു, കെ.കെ. ഗോപാലന്‍ നമ്പ്യാര്‍, കെ. രാധാകൃഷ്ണന്‍, കെ.പി. മുഹമ്മദ് എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് പി. പരമേശ്വരന്‍, കെ.കെ. പ്രേമന്‍ (ബിഎംഎസ്), ടി. ബാലന്‍ നായര്‍, പി.പി. കുഞ്ഞന്‍, കെ.വി. രാമചന്ദ്രന്‍ (സിഐടിയു) കെ.സി രാമചന്ദ്രന്‍, അഡ്വ. ഇ. നാരായണന്‍ നായര്‍ (ഐഎന്‍ടിയുസി), പി.കെ. നാസര്‍ (എഐടിയുസി), മീനത്ത് മൊയ്തു(എസ്ടിയു), മുകുന്ദന്‍ (എച്ച്എംഎസ്) എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.