പുതിയ പാര്‍ട്ടി പ്രഖ്യാപനം സമത്വ മുന്നേറ്റ യാത്രയുടെ സമാപനത്തില്‍ : വെള്ളാപ്പള്ളി

Saturday 21 November 2015 2:04 pm IST

തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സമത്വ മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തില്‍വച്ച്‌ ഉണ്ടാകുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി രൂപീകരണത്തില്‍ വേണ്ടിവന്നാല്‍ എന്‍എസ്‌എസുമായി ചര്‍ച്ചയ്ക്കു മുന്‍കെ എടുക്കുമെന്നും ഇക്കാര്യത്തില്‍ ഈഗോയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ഗുരുനിന്ദയാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളിയെ ഗുരുദേവന്‍ ജീവിച്ചിരുന്ന‌ങ്കില്‍ ചാട്ടവാറിന് അടിയ്ക്കുമായിന്നു എന്ന പ്രസ്താവന ഉണ്ടായത്. ഇത് തികച്ചും ഗുരുനിന്ദയാണ്. ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കരുതെന്നാണ് ഗുരുദേവന്‍ പറഞ്ഞിട്ടുള്ളതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.