സമത്വമുന്നേറ്റയാത്ര: ഉദ്ഘാടനം 23ന് മധൂര്‍ ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്ക് തെളിയിക്കും

Saturday 21 November 2015 12:57 pm IST

കാസര്‍കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 23ന് രാവിലെ 9.30ന് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്ന് കെടാവിളക്ക് തെളിയിക്കും. തുടര്‍ന്ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വൈകുന്നേരം 3ന് സമത്വമുന്നേറ്റയാത്രയുടെ ഉദ്ഘാടനം ആചാര്യവര്യന്‍മാര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ത്ഥ, ശിവഗിരി മഠം സ്വാമി ശാരദാനന്ദ, കുളത്തൂര്‍ അെൈദ്വെതാശ്രമം സ്വാമി ചിദാനന്ദപുരി, അമൃതാനന്ദമയി മഠം സ്വാമി അമൃതകൃപാനന്ദപുരി, ശ്രീരാമകൃഷ്ണാശ്രമം സ്വാമി ആത്മസ്വരൂപാനന്ദ, അഗസ്ത്യാശ്രമം സ്വാമി ഗോരഖ്‌നാഥ്. തീര്‍ത്ഥങ്കര ആശ്രമം സ്വാമി പ്രേമാനന്ദ, വെള്ളാപ്പള്ളി നടേശന്‍, ഡോ.സോമന്‍, ടി.വി.ബാബു, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കുമ്മനം രാജശേഖരന്‍, സി.എസ്.നായര്‍, മഞ്ചേരി ഭാസ്‌കരപിള്ള, തുഷാര്‍ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ഗണേഷ് പാറക്കട്ട, നാരായണ മഞ്ചേശ്വരം, അഡ്വ. പി.കെ വിജയന്‍, കെ കുമാരന്‍, പി.ദാമോദര പണിക്കര്‍, പി.ടി ലാലു, കെ.വി ബാലകൃഷ്ണന്‍, എ.ടി.വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.