കൊച്ചി: മൂടല്‍മഞ്ഞുമൂലം നെടുമ്പാശ്ശേരിയില്‍ റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതിനാല്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ എത്തേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. പുലര്‍ച്ചെ 3.15ന് അബുദാബിയില്‍ നിന്നുമെത്തിയ എത്തിഹാദിന്റെ ഇ വൈ 280-ാം നമ്പര്‍ വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു. ഇത് 6.30നു തിരികെ കൊച്ചിയില്‍ എത്തി ഏഴിന് അബുദാബിയിലേക്ക് തിരികെപോയി.
ദുബായില്‍ നിന്ന് 3.05ന് വന്ന എമിറേറ്റ്സിന്റെ ഇകെ 532-ാം നമ്പര്‍ വിമാനം, ബഹറിനില്‍ നിന്നും പുലര്‍ച്ചയ്ക്ക് 3.30ന് വന്ന ഗള്‍ഫ് എയറിന്റെ ഇഎഫ് 270-ാം നമ്പര്‍ വിമാനം എന്നിവ തിരുവനന്തപുരത്തേക്കും തിരിച്ച് വിട്ടു. ഗള്‍ഫ് എയര്‍ വിമാനം 6.45ന് തിരിച്ച് വന്ന് 7.15ന് ബഹറിനിലേക്ക് പോയി. എമിറൈറ്റ്സ് വിമാനം 6.30ന് തിരികെ എത്തിയെങ്കിലും പറക്കല്‍ സമയം കഴിഞ്ഞതുകൊണ്ട് ഉച്ചകഴിഞ്ഞ് 1.30ന് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: