തിരുവനന്തപുരം: എന്‍സിസിയുടെ 67-ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ പാങ്ങോട് കരിയപ്പ ആഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് 4ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ന്യൂ ദല്‍ഹിയില്‍ റിപ്പബഌക്ദിന ക്യാമ്പ് – 2016 ല്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്ത കേഡറ്റുകള്‍ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
രാജ്യാന്തരമായ ആഘോഷപരിപാടികളോടെ ഈ ദിനം ആചരിക്കുന്നതെന്ന് എന്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സി.പി. സിംഗ്, ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍. സനല്‍കുമാര്‍, ഡയറക്ടര്‍ കേണല്‍ ശ്രീജിത്ത് വാരിയര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ 7 ന് കേഡറ്റുകള്‍ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് കവടിയാര്‍ സ്ക്വയറില്‍ നിന്നു പാളയം വരെ കൂട്ടയോട്ടം നടത്തും. കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ഗ്രൂപ്പുകളും ഇന്ന് കൂട്ടയോട്ടങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എന്‍സിസി കേഡറ്റുകള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് മാനന്തവാടിയില്‍ രണ്ട് ഏക്കറും നെടുമങ്ങാട് താലൂക്കിലെ തേക്കടയില്‍ ഏഴ് ഏക്കറും സര്‍ക്കാര്‍ ഭൂമി അനുവദിക്കാന്‍ അംഗീകാരമായി. ഇത് യാഥാര്ത്ഥമാകുമ്പോള് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കാതെ വര്‍ഷം മുഴുവനും കേഡറ്റുകള്‍ക്ക് മികച്ച പരിശീലനം നല്‍കാനാകും. കൂടാതെ പെണ്‍കുട്ടികളുടെ ട്രെയിനിംഗിനും സുരക്ഷയ്ക്കും ഊന്നല്‍ നല്കി ഗേള്‍ കേഡറ്റ് അഡ്മിനിസ്ട്രേറ്ററുകളുടെ നിയമനത്തിനുള്ള അനുമതിയും തിരുവനന്തപുരം ഗ്രൂപ്പിന്റെ സ്ഥാപനത്തിനായി മണ്ണന്തലയില്‍ 2.2 ഏക്കര്‍ ഭൂമിക്കായുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: