2030 കോടിരൂപയുടെ തട്ടിപ്പ്: എന്‍ഡി ടിവിക്ക് നോട്ടീസ്

Saturday 21 November 2015 7:53 pm IST

ന്യൂദല്‍ഹി: വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചതിന് എന്‍ഡിടിവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. 2,030 കോടി രൂപയുടെ ഇടപാടാണ് ഈ ടിവി ന്യൂസ് കമ്പനി ചട്ടവിരുദ്ധമായി നടത്തിയത്. എക്‌സിക്യൂട്ടീവ് കോ ചെയര്‍പേഴ്‌സണ്‍മാരായ പ്രണോയ് റോയ്, ഭാര്യ രാധികാ റോയ്, എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. വി. എല്‍. നാരായണ്‍ റാവു എന്നിവരാണ് കമ്പനിയുടെ പ്രമുഖ ഉത്തരവാദികള്‍. നോട്ടീസിന് കമ്പനി യഥാസമയം മറുപടി നല്‍കുമെന്ന് എന്‍ഡിടിവി പത്രക്കുറിപ്പില്‍ അറിയിച്ചു. നെതര്‍ലാന്‍ഡ്, മൗറീഷ്യസ്, ബ്രിട്ടണ്‍, സ്വീഡന്‍ എന്നിവിടങ്ങളിലെ 21 ധനകാര്യ ഇടപാടു സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകളില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.