മാനഭംഗശ്രമം ചെറുത്ത വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമം യുവാവ് അറസ്റ്റില്‍

Saturday 21 November 2015 8:17 pm IST

കല്‍പ്പറ്റ: മാനഭംഗശ്രമത്തെ ചെറുത്ത വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെങ്ങപ്പള്ളി തെക്കുംതറ മഠത്തില്‍ കോളനിയിലെ ശശി (37) നെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താംക്ലാസ്സുകാരിയെ തെക്കുംതറ കമല മന്ദിരം എസ്റ്റേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ശശി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് കുട്ടി ചെറുത്തതോടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ശശിയുടെ കയ്യില്‍ കടിച്ച് കുട്ടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശശിയെ കല്‍പ്പറ്റ എസ്‌ഐ രാമനുണ്ണിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ശശിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 307 കൊലപ്പെടുത്താന്‍ ശ്രമം, 341 തടഞ്ഞ് വെക്കല്‍, 354 എ, കൈക്ക് പിടിച്ച് മാനഹാനി വരുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.