ചേര്‍ത്തല: വേഗത്തിന്റെ പുതിയമാനങ്ങള്‍ തേടി ആലപ്പുഴ ജില്ല റവന്യൂകായികമേളയ്ക്ക് സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ തുടക്കമായി. മേള ഇന്ന് സമാപിക്കും. ആദ്യദിനത്തിലെ 47 മല്സരയിനങ്ങള് പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ ചേര്‍ത്തല ഉപജില്ല 210 പോയിന്റോടെ മുന്നിട്ടുനില്‍ക്കുന്നു. മാവേലിക്കര 82 പോയിന്റോടെ രണ്ടാമതും ആലപ്പുഴ 75 പോയിന്റോടെ മൂന്നാമതുമുണ്ട്. സ്കൂളുകളില്‍ ചാരമംഗലം ഗവ.ഡിവിഎച്ച്എസ്എസാണ് 66 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. മറ്റം സെന്റ് ജോണ്‍സിന് 34 പോയിന്റും അര്ത്തുങ്ക്ല! എസ്എഫ്എ എച്ച്എസ്എസിന് 31 പോയിന്റുമാണ് ഇന്നലെ ലഭിച്ചത്.
കെ.സി. വേണുഗോപാല്‍ എംപി മേള ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എം. ആരിഫ് എംല്‍എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന് സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ.കെ. പ്രതാപന്, ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്മാരായ ശ്രീക്കുട്ടി, അശ്വതി എന്നിവരെ ആദരിച്ചു. ഡിഡിഇ വി. അശോകന്, ഡിഇഒ കെ.കെ. വത്സ, എഇഒ എം.വി. സുഭാഷ്, കോളജ് മാനേജര്‍ ഫാ. സോളമന് ചാരങ്കാട്ട്, രജി ബിജു, ടി. ഉഷ, ഡി. ബാബു, പി.എ. ജോണ്‍ ബോസ്കോ, ബിനു കെ. കുഞ്ഞപ്പന്, കെ.എസ്. പ്രദീപന്, കെ.എന്‍. രാധാമണി എന്നിവര്‍ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ പതിനൊന്ന് ഉപജില്ലകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ സംസ്ഥാന കായികമേളയില്‍ മല്‍സരിക്കുവാനുള്ള യോഗ്യത നേടും. ഇന്ന് വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം പി. തിലോത്തമന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ഡിപിഒ ഡോ. ജീവലത, ഡിഇഒ കെ. ജയ, ജോയി ആന്റണി, കെ.എം. അന്‍സാരി, ബി. ഉല്ലാസ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: