ആലങ്ങാട്: ആലങ്ങാട് യോഗം ശ്രീധര്‍മ്മശാസ്താ ഭക്തജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 51-ാമത് അയ്യപ്പന് വിളക്ക് മഹോത്സവം 28ന് കോട്ടപ്പുറം ശ്രീകൃഷ്ണപുരം സന്താന ഗോപാലമൂര്ത്തി ക്ഷേത്രാങ്കണത്തില്‍ നടക്കും. അയ്യപ്പന് വിളക്കിന് മുന്നോടിയായി 27ന് രാവിലെ 5.30 ന് ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹവനം, വൈകീട്ട് ആറിന് ദീപാരാധന ,ഏഴിന് ഭഗവത് സേവ എന്നിവ നടക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് മനയ്ക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിയ്ക്കും.
28 ന് രാവിലെ അഞ്ചിന് ക്ഷേത്രത്തില്‍ പള്ളിയുണര്‍ത്തല്‍, 5.30ന് പന്തലില്‍ പീഠം വയ്ക്കല്‍, ആറുമുതല്‍ ശാസ്താംപാട്ട്, പത്തിന് അയ്യപ്പ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജ, അഷ്ടാഭിഷേകം, വൈകുന്നേരം 3.30 ന് തേരെഴുന്നെള്ളിപ്പ്, 6.30 ന് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിശേഷാല്‍ ദീപാരാധന , ഏഴിന് അയ്യപ്പ ക്ഷേത്രത്തിലും 7.30 ന് പന്തലിലും ദീപാരാധന,തുടര്‍ന്ന് കരിമരുന്നു പ്രയോഗം, ശാസ്താം പാട്ട് ,രാത്രി എട്ടിന് പ്രസാദ ഊട്ട്, 8.45 ന് ഡബിള്‍ തായമ്പക, രാത്രി 12 ന് എതിരേല്പ് എന്നിവ നടക്കും. 3.30 ന് ആഴിപൂജയോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: