വിദേശികളെ ആന വിരട്ടിയോടിച്ചു; ഒരാളെ കാണാതായത് പരിഭ്രാന്തി പരത്തി

Saturday 21 November 2015 9:41 pm IST

മറയൂര്‍:  മൂന്നാറില്‍ നിന്ന് പോണ്ടിച്ചേരിക്ക് പോകുകയായിരുന്ന വിദേശികളെയാണ് ആന വിരട്ടിയോടിച്ചു. സംഭത്തെ തുടര്‍ന്ന് ഒരാളെ കാണാതായത് പരിഭ്രാന്തി പരത്തി. ചിന്നാര്‍ വനത്തിലാണ് സ്വിസര്‍ലണ്ട് സ്വദേശിയായ പോളിനേ കാണാതാകുന്നത്. വഴിയരികില്‍ കണ്ട കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന വിരട്ടിയോടിക്കുകയായിരുന്നു പോളിനേയും സുഹൃത്തിനേയും. സമീപത്ത് നിന്ന് പടം എടുത്ത തമിഴ്‌നാട് സ്വദേശികളുടെ കാമറയുടെ ഫ്‌ളാഷ് പ്രവര്‍ത്തിച്ചതാണ് ആന ആക്രമിക്കാന്‍ കാരണമായത്. തമിഴ്‌നാട് സ്വദേശികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടെങ്കിലും പോളിനും സുഹൃത്തിനും ഇവര്‍ വന്ന ബൈക്കില്‍ കേറാനായില്ല. റോഡിനു താഴ്ഭാഗത്തേ 30 അടി താഴ്ച്ചയുള്ള കുഴിയിലേക്ക് ചാടിയ പോളിനേ കാണാതാകുകയായിരുന്നു. രക്ഷപ്പെട്ട സുഹൃത്ത് അറിയിച്ച പ്രകാരം വനം വകുപ്പ് ജീവനക്കാരെത്തി 1.30 മണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതേ സമയം വനത്തിലൂടെ ഓടി പോള്‍ ആലാംപ്പെട്ടികുടിയിലെത്തി അവിടെ നിന്നും ഓട്ടോയില്‍ കയറി വനം വകുപ്പ് ഓഫീസിലെത്തിയിരുന്നു. ശരീരത്താകമാനം പരിക്കേറ്റ പോളിന് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ഇരുവരും പോണ്ടിച്ചേരിക്ക് ബൈക്കില്‍ യാത്രയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.