ഉപ്പുതറ: അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് രണ്ടരപവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുതറ പരപ്പ് സ്വദേശിപുത്തന്ചിറയ്ക്കല് പി.ജെ ആന്റണിയുടെ വീടിന്റെ പിന്‍ഭാഗം തുറന്നാണ് വീട്ടിലിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ കവര്‍ന്നത്. ആന്റണിയും കുടുംബവും തൊടുപുഴയിലെ ജോലി സ്ഥലത്തായിരുന്നു. കഴിഞ്ഞ ദിവസം ഉപ്പുതറയിലെത്തി വീട് തുറന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ഉടന്‍ തന്നെ ഉപ്പുതറ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: