കൊച്ചി: പഞ്ചായത്ത്-മുനിസിപ്പല്‍-കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി അംഗങ്ങള്‍ക്ക് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. 24ന് വൈകിട്ട് 5 മണിക്ക് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ചേരുന്ന സമ്മേളനം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും. നേതാക്കളായ ശോഭ സുരേന്ദ്രന്, കെ.പി. ശ്രീശന്, എ.എന്‍. രാധാകൃഷ്ണന്, പി.എം. വേലായുധന്, ശ്യാമള പ്രഭു, അഡ്വ.കെ.വി. സാബു തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ. തോമസ് അദ്ധ്യക്ഷത വഹിക്കും. 51 ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരും 24 മുനിന്സിപ്പല് കൗണ്‍സിലര്‍മാരും രണ്ട് കോര്പ്പറേഷന് കൗണ്‍സിലര്‍മാരും അടക്കം 77 പേരാണ് ജില്ലയില്‍ ബിജെപി ജനപ്രതിനിധികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: