കൊച്ചി: മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തിയാണ് സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ. ബാബു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സീപ്ലെയിനുകള് സഹായകമാകും. മത്സ്യത്തൊഴിലാളികള്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ കാലതാമസമില്ലാതെ സഹായമെത്തിക്കാന്‍ സീപ്ലെയിനുകള് ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര മത്സ്യത്തൊഴിലാളി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മേയര്‍ സൗമിനി ജയിന് അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പിന്റെയും മത്സ്യബോര്ഡിന്റെയും അഡാക്ക്, സാഫ് എന്നിവയുടെയും ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ജെ. പ്രസന്നകുമാര്‍, ജോയിന്റ് കമ്മീഷണര്‍ കെ.എ. രവീന്ദ്രന്, മത്സ്യബോര്‍ഡ് അംഗം എ.എം. അലാവുദ്ദീന്‍, ക്ലാരന്‍സ്, കെ.ജെ. ആന്റണി, കുമ്പളം രാജപ്പന്, പി.വി. വില്‍സണ്‍, കെ.കെ. തമ്പി, ചാള്‍സ് ജോര്‍ജ്, എ. രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: