അണ്ടര്‍ 19: ത്രിരാഷ്ട്ര ക്രിക്കറ്റ് ഇന്ത്യയ്ക്ക് ജയം

Saturday 21 November 2015 10:02 pm IST

കൊല്‍ക്കത്ത: അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ജയം. അഫ്ഗാനിസ്ഥാനെ 33 റണ്‍സിന് തോല്‍പ്പിച്ചു ഇന്ത്യ. സ്‌കോര്‍: ഇന്ത്യ അണ്ടര്‍ 19 - 236 (50), അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 - 203 (47.3). ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ കളിയില്‍ ബംഗ്ലാദേശിനെയും തോല്‍പ്പിച്ചിരുന്നു ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ഋഷഭ് പാന്തിന്റെ (87) മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. മഹിപാല്‍ ലോംറോറും (43) പിന്തുണ നല്‍കി. അഫ്ഗാനായി റഷീദ് ഖാന്‍ നാലു വിക്കറ്റെടുത്തു. മുന്‍നിര തകര്‍ന്നതോടെ അഫ്ഗാന്റെ പോരാട്ടം 203ല്‍ അവസാനിച്ചു. നാലു വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദ് എതിരാളികളെ പ്രതിരോധത്തിലാക്കി. പ്രദിപ്ത പ്രമാണിക്, മഹിപാല്‍ ലോംറോര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു. റഷീദ് ഖാനാണ് (43) അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.